തിരുവനന്തപുരം: ഏപ്രിൽ 16 മുതൽ 20 വരെ 3,32,305 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഈ ദിവസങ്ങളിൽ ശരാശരി 17.69 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താരതമ്യേന കൂടുതലാണ്.
നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണെങ്കിലും, 219.22 മെട്രിക് ടൺ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. സർക്കാർ,സ്വകാര്യ ആശുപത്രികളിലായി 9735 ഐ.സി.യു ബെഡുകളാണുള്ളത്. അതിൽ 931 ബെഡുകളിൽ മാത്രമേ കൊവിഡ് രോഗികളുള്ളൂ. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 3776 വെന്റിലേറ്ററുകളിൽ 277ലാണ് നിലവിൽ കൊവിഡ് ഒക്യുപൻസിയുള്ളത്.
ഫസ്റ്റ് ലൈൻ,സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഡിസ്ട്രിക്ട് കൊവിഡ് സെന്ററുകൾ എന്നിവയെല്ലാം ചേർന്ന് 2249 കേന്ദ്രങ്ങളിലായി 1,99256 ബെഡ്ഡുകൾ സജ്ജമാണ്.