pirayi

'തിരുവനന്തപുരം: മൂന്ന് 'സി'കൾ ഒഴിവാക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൗഡിങ്ങ് (ആളുകൾ കൂട്ടം ചേരൽ), ക്‌ളോസ്ഡ് സ്‌പേയ്സസ് (അടഞ്ഞ സ്ഥലങ്ങൾ), ക്‌ളോസ് കോണ്ടാക്ട്സ് (അടുത്ത് ഇടപഴകൽ) എന്നിവയാണിത് .രോഗവ്യാപന തോത് ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം ചേരുന്ന പരിപാടികൾ പരമാവധി ഒഴിവാക്കണം.പ്രോട്ടോക്കോൾ പ്രകാരം അനുവദനീയമായതിൽ കവിഞ്ഞ എണ്ണം ആളുകൾ കൂടുന്ന ഒരു പരിപാടിയും പാടില്ല.

ഒന്നാമത്തെ തരംഗം മറികടന്ന് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ശക്തമായ ആരോഗ്യസംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തരംഗത്തിൽ 'ഡിലേ ദ പീക്ക്' എന്നാ ണെങ്കിൽ, ഇത്തവണ 'ക്രഷ് ദ കർവ്' എന്ന നയമാണ് . മൂന്നു കാര്യങ്ങളാണ് ഇതിന്റെ ഭാഗമായി വരുന്നത്. ഒന്നാമത്തേത് 'ബാക് റ്റു ബേസിക്സ്' അഥവാ അടിസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോവുക . മാസ്‌ക് ധരിച്ചും സാമൂഹ്യഅകലം പാലിച്ചും കൈകൾ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും സുരക്ഷാകവചം തീർക്കണം.മൂന്ന് 'സി'കൾ ഒഴിവാക്കുന്നതോടൊപ്പം 'ബ്രേയ്ക്ക് ദ ചെയിൻ' കൂടുതൽ ശക്തമാക്കണം. അക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം.