പണം കൊടുക്കാനുള്ള സ്ഥിതിയില്ല
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നു കിട്ടിയ വാക്സിൻ പാഴാക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 62,25,976 ഡോസ് വാക്സിൻ കിട്ടി. അത് വിതരണം ചെയ്തു. നിലവിൽ കടുത്ത ദൗർലഭ്യമുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ നൽകാനാവുന്നില്ല. പ്രതിദിനം 3.5 ലക്ഷം പേർക്ക് വാക്സിൻ കൊടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മേയ് 20ന് മുമ്പ് 45 വയസ് പിന്നിട്ട 1.13കോടി ആളുകൾക്ക് വാക്സിൻ നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ വാക്സിൻ ദൗർലഭ്യം കൊണ്ട് അതിനാകുന്നില്ല. ഇനി പ്രതിദിനം 3.70 ലക്ഷം പേർക്കെങ്കിലും നൽകിയാലേ ലക്ഷ്യം പൂർത്തിയാക്കാനാവൂ. കൂടുതലായി 50 ലക്ഷം ഡോസ് ചോദിച്ചു. 5.5ലക്ഷം തരാമെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡും ലോക്ക്ഡൗണും മൂലം സംസ്ഥാനത്തിന്റെ സാമ്പത്തികനില പരുങ്ങലിലാണ്. അതുകൊണ്ട് കൂടുതൽ വാക്സിൻ പണം കൊടുത്ത് വാങ്ങാനാവില്ല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. അനുകൂല നടപടിയാണ് പ്രതീക്ഷിക്കുന്നത്.
ജനിതകമാറ്റം വന്ന കൊവിഡ് സംസ്ഥാനത്തുള്ളതായി ഇതുവരെ റിപ്പോർട്ടില്ല.