കുടുംബപ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗമായി മാറിയ അഭിനേത്രിയാണ് സ്വാസിക വിജയ്. പൂജ വിജയ് എന്ന യഥാർത്ഥ പേര് അഭിനയലോകത്ത് എത്തിയതിൽ പിന്നെയാണ് സ്വാസിക വിജയ് എന്ന് മാറ്റിയത്. നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ അഭിനയിച്ച സ്വാസിക മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചു.
തന്റേതായ നിലപാടും വ്യക്തിത്വവും അറിയിച്ച് ഇന്നും ആർക്കും മറക്കാൻ സാധിക്കാത്ത ഒരു താരമൂല്യമുള്ള നടിയായി മാറിയിരിക്കുകയാണ് സ്വാസിക. സ്വാസിക അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെയായി താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വളരെ വേഗം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം സിനിമയിലെ തേപ്പുകാരി എന്ന വിശേഷണവും നേടിയെടുത്തിട്ടുണ്ട്. അതിനു കാരണം താരം അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ സ്വഭാവം തന്നെയാണ്. എന്തുതന്നെയായാലും മറ്റുള്ള താരങ്ങളിൽ നിന്ന് എന്നും വ്യത്യസ്തത നിലനിർത്തുന്ന സ്വാസിക തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.