kangana

എപ്പോഴും വിവാദങ്ങളിൽ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. എന്നാൽ തന്റേതായ ഫാഷൻ സ്റ്റേറ്റ്‌മെന്റ് കൊണ്ട് ഫാഷൻ ലോകത്തിന്റെയും ഫാഷനിസ്റ്റുകളുടെയും ശ്രദ്ധ നേടാനും താരത്തിന് സാധിക്കാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെറ്റ് സാരിയിൽ സുന്ദരിയായിരിക്കുകയാണ് കങ്കണ.

kangana

വൈറ്റിൽ ഗോൾഡ് ബോർഡറുള്ള സെറ്റ് സാരിയോടൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് കങ്കണ ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും നടി അണിഞ്ഞിട്ടുണ്ട്. റെഡ് ലിപ്സ്റ്റിക് കങ്കണയെ കൂടുതൽ മനോഹരിയാക്കി. തലയിൽ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്. കങ്കണ തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.