തിരുവനന്തപുരം: സെൻട്രൽ ജയിലിൽ മൂന്ന് ദിവസമായി നടക്കുന്ന കൊവിഡ് പരിശോധനയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനായ മണികണ്ഠനുമാണ് ഇന്നലത്തെ ആന്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിനായി പ്രത്യേക സെല്ലിലേക്ക് മാറ്റി. 1050 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. അതേസമയം ജയിലിൽ വാക്‌സിനേഷൻ ആരംഭിക്കാൻ ഇനിയും വൈകുമെന്നാണ് വിവരം.