colotion

വക്കം: വക്കത്ത് മാലിന്യ സംഭരണത്തിനും സംസ്ക്കരണത്തിനും നൂതന സംവിധാനമോരുക്കി ഗ്രാമ പഞ്ചായത്ത്. ജൈവ മാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും ശേഖരിക്കാനും സംസ്ക്കരിക്കാനും നിർമ്മാർജ്ജനം ചെയ്യാനും വിപുലമായ സംവിധാനം മൊരുക്കുന്നത് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വക്കം ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സുക്ഷിക്കാൻ പ്രത്യേക മിനി എം.സി.എഫ് യൂണിറ്റുകൾ ഒരുക്കി കഴിഞ്ഞു. ഹരിത കേരള മിഷനും സംസ്ഥാന ശുചിത്വ മിഷനും വനം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തിൽ പ്രസിദ്ധമായ തുമ്പൂർ മോഡൽ പദ്ധതിയാണ് വക്കത്ത് നടപ്പിലാക്കുന്നത്. വക്കം മങ്കുഴി മാർക്കറ്റിൽ മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിരിക്കുന്നത്. വക്കം ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ മേൽനോട്ടം. മാർക്കറ്റ് കളിലെയും വീടുകളിൽ നിന്നും, ഹോട്ടലുകളിൽ നിന്നുമുള്ള ജൈവ മാലിന്യങ്ങൾ ശേഖരിച്ച് മാലിന്യ സംഭരണിയിൽ പ്രത്യേക രീതിയിൽ നിക്ഷേപിച്ച ശേഷം ഒന്നര മാസത്തിന് ശേഷം പകപ്പെടുത്തിയ കമ്പോസ്റ്റ് നിർമ്മിക്കുന്ന പദ്ധതിയും ആരംഭിച്ചു.ഇത്തരം കമ്പോസ്റ്റ് വളം സബ്സിഡി നിരക്കിൽ കർഷകർക്ക് വിൽക്കാനാണ് പദ്ധതി.

പദ്ധതി ഇങ്ങനെ

ഹരിത കർമ്മസേനയുടെ 14 പേർ ചേർന്ന് ഓരോ വാർഡിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ അതാത് വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന മെറ്റിരിയൽ കളക്ഷൻ സെന്ററിൽ എത്തിക്കും.

ഇവിടെ നിന്നും നിലയ്ക്കാമുക്ക് മാർക്കറ്റിലെ സംഭരണ കേന്ദ്രത്തിലെയ്ക്ക് മാറ്റും.

വാഹനം വരുന്ന മുറക്ക് ശേഖരിച്ച മാലിന്യം കയറ്റി അയയ്ക്കും

 വക്കം മങ്കുഴി മാർക്കറ്റിൽ ഏയ്റോബിക്ക് കം പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനത്തിൽ ജൈവ മാലിന്യങ്ങൾ ശേഖരിച്ച് കമ്പോസ്റ്റ് വളമാക്കുന്നു.

 മാലിന്യം ശേഖരിക്കുന്നത്...... ക്ലീൻ കേരള കമ്പനി

വക്കത്ത് നടപ്പിലാക്കുന്നത്.......... തുമ്പൂർ മോഡഷ പദ്ധതി