തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചാൽ നേരിടേണ്ടി വരുന്നത് കനത്ത പിഴ അടക്കമുള്ള നടപടിയാണ്.
നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഈടാക്കുന്ന പിഴ:
കാറിൽ ഒറ്റയ്‌ക്ക് പോകുന്നവർക്കും മാസ്‌ക് നിർബന്ധം
തിരുവനന്തപുരം: ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിലും മാസ്‌ക് ഒഴിവാക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നതും നിർദ്ദേശങ്ങൾ പാലിക്കാത്തതും പൊലീസ് നിയന്ത്രിക്കും. മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്നലെ 28,606 കേസുകളെടുത്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ ; 4896 എണ്ണം. കുറവ് കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ്; 201 വീതം. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകളും രജിസ്റ്റർ ചെയ്തു.