തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ മരണം അങ്ങേയറ്റം സങ്കടകരമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഫേസ് ബുക്കിൽ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ നടുക്കുന്ന മറ്റൊരു ഇര. ഡൽഹിയിൽ എസ്.എഫ്.ഐയുടെ പ്രവർത്തനകാലത്ത് ഒരു കുടുംബത്തെപ്പോലെയാണ് ഞങ്ങൾ വിതൽഭായ് പട്ടേൽ ഹൗസിൽ ജീവിച്ചത്. ആശിഷിന്റെ ചേച്ചിയെ ചിക്കു എന്നും ആശിഷിനെ ബിക്കു എന്നുമാണ് ഞങ്ങൾ വിളിച്ചിരുന്നത്.