covid

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങൾ കൊവിഡ് തീവ്രവ്യാപന കേന്ദ്രങ്ങളായി മാറുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഏകോപനമില്ലായ്മയുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സ്മാർട്ട് ഫോൺ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാർക്ക് കൊവിഡ് വാക്സിൻ നൽകേണ്ടതില്ല എന്നതാണോ സർക്കാരിന്റെ നയമെന്ന് വെളിപ്പെടുത്തണം. സ്മാർട്ട് ഫോൺ ഇല്ലാത്ത പാവങ്ങൾക്കായി കൊവിഡ് വാക്സിനേഷൻ ഉറപ്പാക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്നും അവർക്കുള്ളമാർഗനിർദ്ദേശങ്ങൾ എന്താണെന്നും വ്യക്തമാക്കണം.