തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകളിൽ അദ്ധ്യാപകർക്ക് എത്തിച്ചേരുന്നതിന് സൗകര്യപ്പെടുത്തണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) ആവശ്യപ്പെട്ടു.
എല്ലാ ജില്ലകളിലും ക്യാമ്പുകൾ ഉണ്ടെങ്കിലും ജോലി ചെയ്യുന്ന ജില്ലയിൽ തന്നെ അപേക്ഷിക്കണമെന്ന വ്യവസ്ഥ ദൂരെ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അദ്ധ്യാപകരുടെ കൂടി സൗകര്യങ്ങൾ പരിഗണിച്ചുകൊണ്ട് മൂല്യനിർണയം നടക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കെ.എ.എം.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
വെബിനാർ 28ന്
തിരുവനന്തപുരം: ലോക തൊഴിൽ ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് 28ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കും.കൊവിഡ് രണ്ടാം തരംഗം തൊഴിലിടങ്ങളിൽ തടയുന്നതിനുള്ള മാർഗങ്ങൾ എന്നതാണ് വിഷയം. രാവിലെ 10.30 മുതൽ 12.30 വരെ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലാണ് വെബിനാർ. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി (ഇൻ ചാർജ്) മിനി ആന്റണി ഉദ്ഘാടനം ചെയ്യും.
പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.