വക്കം: കൊക്കിയിൽ വീട്ടിൽ രജികുമാറിന്റെ (53) മൃതദേഹം കുവൈറ്റിൽനിന്ന് നാട്ടിലെത്തിച്ച് സംസ്കരിച്ചു. നാട്ടിലെത്തിക്കാൻ അടുർ പ്രകാശ് എം.പിയുടെ ഇടപെടൽ ഫലവത്താവുകയായിരുന്നു. രജികുമാർ കഴിഞ്ഞ 19നാന്ന് കുവൈറ്റിൽ മരിച്ചത്.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കുക ദുഷ്ക്കരമാണെന്ന് സുഹൃത്തുക്കൾ നാട്ടിലറിയിച്ചിരുന്നു.സംഭവം അറിഞ്ഞ വക്കം ഗ്രാമ പഞ്ചായത്ത് അംഗം ഗണേഷ്‌കുമാർ അടൂർ പ്രകാശ് എം.പി.യോട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നഭ്യർത്ഥിച്ചു.തുടർന്ന് എം.പി.കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും മൃദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു . മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശോഭാ റാണി.മക്കൾ: അഭിലാഷ്, ആദർശ്.