mangode-radhakrishnan

തിരുവനന്തപുരം:കൊവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സൗജന്യ കൊവിഡ് വാക്സിനെന്ന പ്രഖ്യാപനത്തിൽ നിന്ന് കേന്ദ്രം പിന്മാറിയിരിക്കുകയാണ്. ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പകുതിയോളം സ്വകാര്യ കമ്പോളത്തിൽ വിൽക്കാനാണ് കേന്ദ്രനീക്കം. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട കേന്ദ്ര സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.