ddd

തിരുവനന്തപുരം: രാത്രി എട്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 9 കേന്ദ്രങ്ങളിൽ ഇന്നലെ നൽകിയത് 2577 ഡോസ് വാക്സിൻ. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് ഓരോ വാക്സിനേഷൻ കേന്ദ്രങ്ങളിലും ടോക്കൺ നൽകിയാണ് കുത്തിവയ്പ് നടത്തിയത്. ഓൺലൈൻ രജിസ്‌ട്രേഷൻ അറിയാതെ ആൾക്കാർ കൂട്ടത്തോടെയെത്തി തർക്കങ്ങളുണ്ടായ ജനറൽ ആശുപത്രിയിൽ 610 ഡോസ് വാക്സിനാണ് നൽകിയത്. വരും ദിവസങ്ങളിലും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്സിൻ നൽകൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.