suresh

പാറശാല: മാർത്താണ്ഡത്തെ സ്വാതികാസ് ജുവലറി, പാറശാലയ്ക്ക് സമീപം കൊറ്റാമത്തെ പ്രിൻസ് പെട്രോളിയം എന്നിവയുടെ ഉടമ പാറശാല ടൗൺ വാർഡിൽ സ്വാതിയിൽ കെ.സുരേഷ് (52) നിര്യാതനായി. കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 4.30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാറശാലയിലെ സുരേഷ് ജുവലറി, സ്വാതി കല്യാണ മണ്ഡപം എന്നിവയുടെ ഉടമ പരേതനായ എം.കുമരേശൻ ആചാരി - അംബുജം ദമ്പതികളുടെ മകനാണ് സുരേഷ്. സുധയാണ് ഭാര്യ. മക്കൾ: ഐശ്വര്യ, അഖിൽ. മരുമകൻ: ഡോ.വിവേക്. ശാന്തി (യു.എസ്.എ), ശോഭ (യു.എസ്.എ), സന്തോഷ് (സുരേഷ് ജുവലറി പാറശാല) എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ഇന്ന്.