train

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അഞ്ച് ദീർഘദൂര അവധിക്കാല സ്പെഷ്യൽ ട്രെയിനുകൾക്ക് റെയിൽവേ അനുമതി നൽകി. 24 മുതൽ കന്യാകുമാരിയിൽ നിന്ന് ദിബുഗാർഹിലേക്കും എറണാകുളത്തു നിന്ന് പാറ്റ്നയിലേക്കും 26 മുതൽ കൊച്ചുവേളിയിൽ നിന്ന് കോർബയിലേക്കും.27 മുതൽ നാഗർകോവിലിൽ നിന്ന് ഗാന്ധിധാമിലേക്കും തിരുവനന്തപുരത്തു നിന്ന് നിസാമുദ്ദീനിലേക്കുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

₹കന്യാകുമാരി - ദീബുഗാർഹ് സൂപ്പർഫാസ്റ്റ് ശനിയാഴ്ചകളിൽ വൈകിട്ട് 5.30ന് കന്യാകുമാരിയിലും ബുധനാഴ്ചകളിൽ രാത്രി 7.25ന് ദിബുഗാർഹിലും നിന്ന് പുറപ്പെടും. ട്രെയിൻ നമ്പർ. 05905/05906. നാഗർകോവിൽ, തിരുവനന്തപുരം,കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

₹എറണാകുളം - പാറ്റ്ന സ്പെഷ്യൽ ശനിയാഴ്ചകളിൽ രാത്രി 11.55ന് എറണാകുളത്തും ചൊവ്വാഴ്ചകളിൽ വൈകിട്ട് 4.30ന് പാറ്റ്നയിലും നിന്ന് പുറപ്പെടും. ആലുവ,തൃശ്ശൂർ,പാലക്കാട് എന്നിവിടങ്ങളിൽസ്റ്റോപ്പുണ്ട്.നമ്പർ. 06359/06360.

₹കൊച്ചുവേളി -കോർബ സ്പെഷ്യൽ തിങ്കൾ,വ്യാഴം ദിവസങ്ങളിൽ രാവിലെ 6.15ന് കൊച്ചുവേളിയിലും ബുധൻ,ശനി ദിവസങ്ങളിൽ രാവിലെ 5.10ന് കോർബയിലും നിന്ന് പുറപ്പെടും. ട്രെയിൻനമ്പർ 02698/02697. കൊല്ലം,കായംകുളം,മാവേലിക്കര,ചെങ്ങന്നൂർ,തിരുവല്ല, കോട്ടയം,തൃപ്പൂണിത്തുറ,എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി,ഇരിങ്ങാലക്കുട, തൃശ്ശൂർ,വടക്കാഞ്ചേരി,ഒറ്റപ്പാലം,പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

₹തിരുവനന്തപുരം -നിസാമുദ്ദീൻ സ്പെഷ്യൽ ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരത്തുനിന്നും വെള്ളിയാഴ്ചകളിൽ രാവിലെ 5.10ന് നിസാമുദ്ദീനിലും നിന്ന് പുറപ്പെടും.കൊല്ലം, കായംകുളം, ആലപ്പുഴ,എറണാകുളം,ആലുവ,തൃശ്ശൂർ,പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ്. നമ്പർ. 06167/06168.

₹നാഗർകോവിൽ - ഗാന്ധിധാം സ്പെഷ്യൽ ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 2.45ന് നാഗർകോവിലിലും വെള്ളിയാഴ്ചകളിൽ രാവിലെ 10.45ന് ഗാന്ധിധാമിലും നിന്ന് പുറപ്പെടും. തിരുവനന്തപുരം,കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല,കോട്ടയം, എറണാകുളം, ആലുവ, തൃശ്ശൂർ,ഷൊർണ്ണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ,ഫറൂഖ്,കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ,കാസർകോഡ്,മംഗാലാപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നമ്പർ. 06336/06335.