ff

വെ​ള്ള​റ​ട​:​ ​വെ​ള്ള​റ​ട​യി​ൽ​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​ന​ട​ത്തി​യ​ ​വി​വാ​ഹാ​ഘോ​ത്തെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​വെ​ള്ള​റ​ട​യി​ലെ​ ​ഒ​രു​ ​ക​ല്ല്യാ​ണ​ ​മ​ണ്ഡ​പ​ത്തി​ലാ​ണ് ​നൂ​റോ​ളം​ ​പേ​രെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​വി​വാ​ഹാ​ഘോ​ഷം​ ​ന​ട​ത്തി​യ​ത്.​ ​ആ​ഘോ​ഷ​ത്തി​നി​ടെ​ ​ര​ണ്ട് ​ത​വ​ണ​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചി​രു​ന്നു.​ ​ഈ​ ​ശ​ബ്ദം​ ​കേ​ട്ടെ​ത്തി​യ​ ​നാ​ട്ടു​കാ​രാ​ണ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​വി​വാ​ഹാ​ഘോ​ഷം​ ​ന​ട​ക്കു​ന്ന​ത് ​ക​ണ്ട​ത്.​ ​ഇ​തി​നി​ടെ​ ​നാ​ട്ടു​കാ​രി​ൽ​ ​ചി​ല​ർ​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​അ​ധി​കൃ​ത​രെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​വെ​ള്ള​റ​ട​ ​സ്റ്രേ​ഷ​നി​ലെ​ ​എ​സ്.​ഐ​യും​ ​പൊ​ലീ​സ് ​സം​ഘ​വും​ ​സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​കൂ​ടി​നി​ന്ന​വ​ർ​ ​ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.​ ​മ​ണ്ഡ​പം​ ​ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ​യും​ ​വി​വാ​ഹ​ ​സ​ൽ​ക്കാ​രം​ ​ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​ന​പ്പാ​റ​യ്ക്ക് ​സ​മീ​പം​ ​ആ​റാ​ട്ടു​കു​ഴി​ ​റോ​ഡി​ലു​ള്ള​ ​ഒ​രു​ ​വി​വാ​ഹ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​വൈ​കു​ന്നേ​രം​ ​വ​ര​ന്റെ​ ​വീ​ട്ടു​കാ​ർ​ ​ന​ട​ത്തി​യ​ ​വി​വാ​ഹ​ ​സ​ൽ​ക്കാ​ര​ത്തി​ലും​ ​നി​ര​വ​ധി​പേ​ർ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​നാ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​യ​ത്.