കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായിരിക്കെ മരിച്ച നെടുമ്പറമ്പ് തുണ്ടിൽ വീട്ടിൽ സാന്ദ്രാദാസിന്റെ നാലാമത് ഓർമ്മദിനത്തിൽ കുടുംബാംഗങ്ങൾ കെ.എം. ജയദേവൻ മാസ്റ്റർ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സഹായധനം നല്കി. തുക സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ സാന്ദ്രാദാസിന്റെ പിതാവ് ദേവദാസിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ, വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡി. സ്മിത, ട്രഷറർ എസ്. രഘുനാഥൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗങ്ങളായ എം. ഷിബു, എസ്. നോവൽരാജ്, പഞ്ചായത്തംഗം ആർ.എസ്. രേവതി, പി. സുഗതൻ, ഡി. രജിത്, ഹാരിദ് തുടങ്ങിയവർ പങ്കെടുത്തു.