വർക്കല:മുൻസ്പീക്കറും എം.പിയുമായിരുന്ന വർക്കല രാധാകൃഷ്ണന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ച് വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ വെർച്വൽ മീഡിയ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 26ന് വൈകിട്ട് 6ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.ഡോ.എ.നീലലോഹിതദാസൻനാടാർ അദ്ധ്യക്ഷത വഹിക്കും.മുൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗം കായിക്കരബാബു,തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ജമീല ശ്രീധരൻ,ആൾഇന്ത്യ ലായേഴ്സ് യൂണിയൻ പ്രസിഡന്റ് അഡ്വ.പളളിച്ചൽ പ്രമോദ്,അഡ്വ.എം.മോഹനൻ, ജെ.ഉമാശങ്കർ എന്നിവർ സംസാരിക്കും.ഫൗണ്ടേഷൻ ചെയർമാൻ വി.വിമൽപ്രകാശ് സ്വാഗതവും ശ്രീലതാരാധാകൃഷ്ണൻ നന്ദിയും പറയും.