വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഉൗർജ്ജസാക്ഷരതാചർച്ചാ ക്ലാസ് സംഘടിപ്പിച്ചു.ലൈബ്രറികൗൺസിൽ താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിതുര കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയർ ജെ.പത്മലോചനൻ,സീനിയർ സൂപ്രണ്ട് ജിജോകൃഷ്ണൻ,സബ് എഞ്ചിനിയർ ബിനുരാജ് എന്നിവർ ക്ലാസെടുത്തു.ഗ്രന്ഥശാലാപ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ,സെക്രട്ടറി ഡോ.കെ.ഷിബു എന്നിവർ നേതൃത്വം നൽകി.