നെയ്യാറ്റിൻകര: പെരുങ്കടവിള പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് മുൻകരുതലുകൾ വിലയിരുത്തുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 2ന് പാൽക്കുളങ്ങര സേവാഗ്രാം ഗ്രാമകേന്ദ്രത്തിൽ യോഗം ചേരും.സന്നദ്ധ സംഘടനാ പ്രതിനിധികൾ,കുടുംബ ശ്രീപ്രവർത്തകർ,സർക്കാർ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ,വനിതാ സംഘടനാപ്രവർത്തകർ,പൊലീസ് ഉദ്യാഗസ്ഥർ,ആരോഗ്യമേഖലയിലെ ഉദ്ദോഗസ്ഥർ തുടങ്ങി താല്പര്യമുള്ള മുഴുവൻ പേരും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.