നെയ്യാറ്റിൻകര: നാവികസേനയുടെ ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്ന് ഈ മാസം 26, 30, മേയ് 3, 7, 10, 14, 17, 21, 24, 28, 31, ജൂൺ 4, 7, 11, 14, 18, 21, 25, 28 എന്നീ തീയതികളിൽ പരീക്ഷണാർത്ഥത്തിൽ വെടിവയ്പ് നടത്തുമെന്ന് കൊച്ചി നാവികസേന ആസ്ഥാനം കമാൻഡ് ഓപ്പറേഷൻസ് ഓഫീസർ അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് നെയ്യാറ്റിൻകര തഹസീൽദാർ അറിയിച്ചു.