നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്നു മുതൽ നഗരസഭയിലെത്തുന്ന പൊതുജനങ്ങൾക്ക് നിയന്ത്രണമുണ്ടായിരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പത്ത് വയസിനു താഴെ പ്രായമുള്ള കുട്ടികളും 65 വയസിനു മുകളിൽ പ്രായമുള്ളവരും ഓഫീസ് സന്ദർശനം ഒഴിവാക്കേണ്ടതാണ്. നഗരസഭയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഓഫീസ് സമയങ്ങളിൽ നഗരസഭാ ഓഫീസിന്റെ 0471-2222242,എൻജിനിയറിംഗ് വിഭാഗം 9995924709, ഹെൽത്ത് വിഭാഗം 8848717271, സാമൂഹ്യ സുരക്ഷാപെൻഷൻ വിഭാഗം 9895206674, ജനനമരണ വിവാഹ രജിസ്ട്രേഷൻ 9447239311, ഹെൽപ്പ് ഡെസ്ക് 9074532165 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.