മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി വർദ്ധിപ്പിച്ച ശരീരഭാരം കുറച്ച് നടൻ ഉണ്ണിമുകുന്ദൻ. മൂന്നു മാസത്തിനുള്ളിൽ 16 കിലോയാണ് വർക്കൗട്ടിലൂടെ താരം കുറച്ചത്. ''മേപ്പാടിയാൻ എന്ന ചിത്രത്തിനുവേണ്ടി ശരീരം കുറച്ചു പുഷ്ടിപ്പെടുത്തേണ്ടിവന്നിരുന്നു. ശരീരഭാരം 93ൽ നിന്ന് താഴേക്ക് കൊണ്ടുവരിക ചെറിയ കാര്യമായിരുന്നില്ല. മൂന്നുമാസം കൊണ്ട് 16 കിലോ കുറയ്ക്കുക എന്നുള്ളതും ചെറിയ കാര്യമായിരുന്നില്ല. എനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയും. സമൂഹമദ്ധ്യത്തിൽ ഉണ്ണിമുകുന്ദൻ കുറിച്ചു. ഈ യാത്രയുടെ വീഡിയോ, ചിത്രീകരിച്ച ടീമിന് കൊവിഡ് പോസിറ്റീവ് ആയതിനാൽ വർക്കൗട്ട് വീഡിയോ റിലീസ് ചെയ്യാൻ താമസം നേരിടുമെന്നും അതിനാലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും ഉണ്ണി അറിയിച്ചു. അവർ സുഖം പ്രാപിക്കുന്ന മുറയ്ക്ക് തന്റെ ഫിറ്റ്‌നസ് ചലഞ്ചിന്റെ വീഡിയോ റിലീസ് ചെയ്യുമെന്നും ഉണ്ണി പറയുന്നു.