thimiram

നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം ഇന്ന് ഉച്ചയ്ക്ക് 2.30ന് നീസ്ട്രീം ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. പേര് സൂചിപ്പിക്കുന്നതുപോലെ തിമിരം എന്ന രോഗത്തെക്കുറിച്ചാണ് സിനിമ. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർജീവിത വികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. കെ.കെ. സുധാകരൻ, വിശാഖ് നായർ, രചന നാരായണൻകുട്ടി, ജി. സുരേഷ്‌കുമാർ, പ്രൊഫ. അലിയാർ, മോഹൻ അയിരൂർ, മീരനായർ, ബേബി സുരേന്ദ്രൻ, കാർത്തിക, ആശ നായർ, മാസ്റ്റർ സൂര്യദേവ്, ബേബി ശ്രേഷ്ഠ് എന്നിവരാണ് താരങ്ങൾ. രചന, എഡിറ്റിംഗ്, സംവിധാനം ശിവറാം മണി നിർവഹിക്കുന്നു. ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക‌്‌ഷൻസിന്റെ ബാനറിൽ കെ.കെ. സുധാകരനാണ് നിർമ്മിക്കുന്നത്.