തിരുവനന്തപുരം: പി.ആർ.എസ് ആശുപത്രിയിൽ കഴിയുന്ന കെ.ആർ.ഗൗരിഅമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനിയും ശ്വാസതടസവുമായതിനാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
അടുത്തിടെയാണ് ആലപ്പുഴയിലെ വസതിയിൽ നിന്നും ഗൗരിഅമ്മ തിരുവനന്തപുരത്തേക്ക് താമസം മാറിയത്.