medical-exam

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ പരീക്ഷ നടത്താൻ ഗവർണർ അനുമതി നൽകി. നേരത്തെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളോടും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യസർവകലാശാലയടക്കം പരീക്ഷകൾ മാറ്റിവച്ചിരുന്നു.

പിന്നീട് ആരോഗ്യസർവകലാശാല ഇളവാവശ്യപ്പെട്ട് ഗവർണറെ സമീപിക്കുകയായിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് ആരോഗ്യസർവകലാശാലയുടെ തീരുമാനം. പരീക്ഷ നടത്താനായാൽ 3000 അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളും 5000 അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കും. ഇവരെക്കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടൽ.