lottery

തിരുവനന്തപുരം: പൊതു അവധിയായതിനാൽ ഇന്ന് നടത്തേണ്ട കാരുണ്യഭാഗ്യക്കുറി 496ാ മത് നറുക്കെടുപ്പ് മേയ് 3 ലേക്ക് മാറ്രി. മേയ് 3 ന് നടത്താനിരുന്ന വിൻവിൻ 614 ാം നമ്പർ നറുക്കെടുപ്പ് റദ്ദാക്കി. ഇന്ന് നടത്തേണ്ട വിൻവിൻ 613ന്റെ ക്ലോസിംഗ് 26 ലേക്ക് മാറ്രുകയും ചെയ്തു.

ഇന്ന് നടത്തേണ്ട നറുക്കെടുപ്പ് മേയ് 3ലേക്ക് മാറ്രിയ സാഹചര്യത്തിൽ ടിക്കറ്ര് തിരികെ വാങ്ങി പണമോ പകരം ടിക്കറ്രോ നൽകണമെന്ന് കേരള ലോട്ടറി സെല്ലേഴ്സ് ആൻ‌ഡ് ഏജന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നറുക്കെടുപ്പ് പത്ത് ദിവസം നീട്ടിയതിനാൽ ചെറുകിട ഏജന്റുമാരുടെയും വില്പനക്കാരുടെയും ടിക്കറ്രുകൾ വിൽക്കാനാകില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ വില്പനക്കാർക്ക് തിങ്കളാഴ്ച മുതൽ നറുക്കെടുക്കേണ്ട മറ്ര് ടിക്കറ്രുകൾ വാങ്ങാൻ പണമില്ലാത്ത അവസ്ഥയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് തോമസ് കല്ലാടനും വൈസ് പ്രസിഡന്റ് ലജീവ് വിജയനും പറഞ്ഞു.