തിരുവനന്തപുരം: രാത്രി 9 മണി വരെ പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും പലയിടത്തും കടകളും ഹോട്ടലുകളും വൈകിട്ട് 7.30ന് പൊലീസ് അടപ്പിക്കുന്നതിൽ പ്രതിഷേധിക്കുന്നതായി കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരിനോടൊപ്പം പ്രവർത്തിക്കുന്ന ഭക്ഷണവിതരണ മേഖലയെ ദ്രോഹിക്കുന്ന നടപടികൾ പിൻവലിക്കണമെന്നും രാത്രി 9 വരെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയും ജനറൽസെക്രട്ടറി ജി. ജയപാലും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.