വെഞ്ഞാറമൂട്:വേളാവൂർ വൈദ്യൻകാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹോത്സവം ക്ഷേത്ര ചടങ്ങുകളിൽ മാത്രം ഒരുക്കി നിറുത്താൻ കമ്മിറ്റി തീരുമാനിച്ചിരുന്നതായി ഭാരവാഹിയായ ശ്രീധരൻ പറഞ്ഞു.ക്ഷേത്ര ചടങ്ങുകൾ ആചാരപ്രകാരമാണ് നടത്തിയത്.ഭക്തർക്ക് നിയന്ത്രണങ്ങളോടെ ദർശനത്തിന് അനുമതി നൽകിയിരുന്നു.