തിരുവനന്തപുരം: ശാസ്‌തമംഗലത്തെ മൂന്ന് മരങ്ങൾ മുറിച്ചുമാറ്രണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് വൃക്ഷസ്നേഹികളുടെ സംഘടനായ ട്രീവാക്ക് ആവശ്യപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഈ മരങ്ങൾ പരിശോധിച്ച് കുഴപ്പമില്ലാത്തതാണെന്ന് മനസിലാക്കിയതാണ്. മരങ്ങളെക്കുറിച്ച് പഠനം നടത്താൻ ആധികാരിക ഏജൻസിയായി പീച്ചിയിലെ ഫോറസ്റ്ര് റിസർച്ച് ഇൻസ്റ്രിറ്റ്യൂട്ടിനെ ഏല്പിക്കണമെന്നും മരങ്ങൾക്ക് ഹെൽത്ത് കാർഡ് സമ്പ്രദായം നടപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷനോട് ട്രീവാക്ക് ആവശ്യപ്പെട്ടു.