ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സാമൂഹ്യ ആരോഗ്യകേന്ദ്രം അറിയിച്ചു.പഞ്ചായത്തിൽ നാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 169 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 19 പേരുടെ ഫലം പോസിറ്റീവ് ആയി. ഹോട്ടൽ ഒഴികെയുള്ള കടകൾക്ക് 7.30 വരെ പ്രവർത്തിക്കാം. മാസ്ക്ക് ധരിക്കാതെ പൊതുനിരത്തിൽ ഇറങ്ങുന്നവർക്കെതിരെ പൊലീസ് പരിശോധന കർശനമാക്കി.ബാലരാമപുരം പഞ്ചായത്തിലേക്കുള്ള പരാതികളും അപേക്ഷകളും ഈമെയിൽ വഴി അയക്കാൻ സംവിധാനമേർപ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു.കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറിമാരെ സെക്ടറൽ മജിസ്ട്രേറ്റായി ചുമതലപ്പെടുത്തി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും നടന്നുവരുകയാണ്.