അഞ്ചുതെങ്ങ്: കൊവിഡ് വാക്സിന് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഓൺലൈനായാണ് വിദ്യാർത്ഥികൾ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സൗജന്യമായി സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയ് വിമൽ, നവ്യ. എസ്.രാജ് എന്നിവർ നേതൃത്വം നൽകി.