മുടപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അഴൂർ ഗ്രാമ പഞ്ചായത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു.പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗംഗ,അജിത്കുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു,മെഡിക്കൽ ഓഫീസർ ഡോ.പത്മപ്രസാദ്‌, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വാർഡുതല കർമ്മ സമിതി രൂപീകരിച്ച് വീടുവീടാന്തരം സ്കോഡ് പ്രവർത്തനം നടത്തി ബോധവത്കരണവും നോട്ടീസ് വിതരണവും നടത്താനും മൈക്ക് അനൗൺസ്‌മെന്റ് നടത്തുവാനും തീരുമാനിച്ചു.