apr23a

ആറ്റിങ്ങൽ: നഗരസഭാ മുൻ വൈസ് ചെയർമാനും വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന സി.പ്രദീപ് (65) നിര്യാതനായി. എറണാകുളം അമൃത ആശുപത്രിയിലും തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു.

ആറ്റിങ്ങൽ നഗരസഭാ കൗൺസിലിലേക്ക് 3 തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2005 - 2010 കാലത്തെ കൗൺസിലിൽ വൈസ് ചെയർമാനായും 2015 - 2020 കാലത്തെ കൗൺസിലിൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ നിമ്മി സി.എസ്.ഐ സ്കൂളിലെ അദ്ധ്യാപികയാണ്.