കോവളം: കേരള ലാറ്റിൻ കത്തോലിക്കാ അസോസിയേഷൻ വിഴിഞ്ഞം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊവിഡ് രണ്ടാം തരംഗ പ്രതിരോധ സന്ദേശ യാത്ര വിഴിഞ്ഞം പൊലീസ് സി.ആർ.ഒ എസ്.ഐ തിങ്കൾ ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്‌തു. വിവിധ സ്ഥലങ്ങളിൽ ബോധവത്കരണം നടത്തി. വിഴിഞ്ഞം ഇടവക വികാരി ഫാ. മൈക്കിൾ തോമസ് സന്ദേശയാത്രയ്‌ക്ക് നേതൃത്വം നൽകി.