നെടുംകുന്നം: കോയമ്പത്തൂർ അയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. സുധീർരാജ് (48) നിര്യാതനായി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ എറണാകുളം സോൺ മുൻ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കമ്മിറ്റിയംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം പ്രാക്കുളം അഞ്ചാംതാഴത്തേതിൽ ഡോ. എ. നടരാജന്റെയും എസ്. വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അടൂർ തട്ട മല്ലിക പനച്ചവിളയിൽ കുടുംബാംഗം ഡോ. എസ്. ആശ (ഗവ.ആയുർവേദ ഡിസ്പൻസറി, വാഴപ്പള്ളി). മക്കൾ : ജിഷ്ണു, അർജുൻ, കൃഷ്ണ. എസ്. സഞ്ചയനം 25ന് രാവിലെ 8 ന് പ്രാക്കുളത്തെ വീട്ടുവളപ്പിൽ.