തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു. അവശ്യ സർവീസുകളുമായി ബന്ധപ്പെട്ടും അടിയന്തര ആവശ്യങ്ങൾക്കും മാത്രമേ ആളുകൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നാണ് പ്രധാന നിർദ്ദേശം.
ജില്ലയിലെ നിയന്ത്രണങ്ങൾ
ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ,
മത്സ്യം, മാസം തുടങ്ങിയവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം
ടേക്ക് എവേ, പാഴ്സൽ സേവനങ്ങൾക്ക് മാത്രമേ
ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കാൻ പാടുള്ളൂ
റവന്യൂ, ഇലക്ഷൻ, ആരോഗ്യം, മാദ്ധ്യമങ്ങൾ തുടങ്ങി അവശ്യ
സർവീസുകളിലെ ജീവനക്കാർക്ക് യാത്രാ നിയന്ത്രണമില്ല
പരീക്ഷയെഴുതുന്നവർക്കും യാത്രാ നിയന്ത്രണമില്ല
വോട്ടെണ്ണൽ ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന
ഉദ്യോഗസ്ഥരുടെ പരിശീലനമുണ്ടായിരിക്കും
ജില്ലയിലെ എല്ലാ ബീച്ചുകളും പാർക്കുകളും മൃഗശാല, മ്യൂസിയം
തുടങ്ങിയ സ്ഥലങ്ങളും ഇന്നും നാളെയും പ്രവർത്തിക്കില്ല
അടിയന്തര ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യവസായ
സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, ബസ് സ്റ്റാൻഡുകൾ
എന്നിവിടങ്ങളിലേക്ക് പോകുന്നതിന് യാത്രാ രേഖകളും ടിക്കറ്റും നിർബന്ധം