തിരുവനന്തപുരം: ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസത്തിനുള്ള അപേക്ഷ പരിഗണിക്കാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷനായ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ സിറ്റിംഗ് നടത്തി. 30 കടാശ്വാസ അപേക്ഷകളിൽ തീരുമാനമെടുത്തു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഹാജരാകാത്തതിനാൽ 10 അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിന് നോട്ടിസ് നൽകാൻ തീരുമാനിച്ചു. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് കമ്മിഷൻ സിറ്റിംഗ് നടത്തിയത്. കമ്മിഷൻ അംഗങ്ങളായ ബഷീർ, ടി.ജെ. ആഞ്ചലോസ്, വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.