വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും വ്യാപാരിവ്യവസായികളുടെയും സംയുക്തയോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളറട സബ് ഇൻസ്പെക്ടർ, റൂറൽ ഹെൽത്ത് സൂപ്പർ വൈസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ തുടങ്ങിയവർ പങ്കെടുത്തു. ആരാധനാലയങ്ങളിലും വിവാഹങ്ങളിലും മറ്റ് പൊതു പരിപാടികളിലും ജനകൂട്ടത്തെ നിയന്ത്രിക്കുന്നതിനും വ്യാപാരസ്ഥാപനങ്ങളിലെ സമയം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.