വെള്ളറട: മലയോരത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ഇന്നലെ 17 പേർക്ക് നടത്തിയ പരിശോധയിൽ 11 പേരും കൊവിഡ് പോസിറ്റീവായി. സമീപ പഞ്ചായത്തുകളായ അമ്പൂരി, കുന്നത്തുകാൽ, ആര്യങ്കോട്, കൊല്ലയിൽ, പെരുങ്കടവിള എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളറടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലെത്തിയതിനാൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്.