തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഇന്നും നാളെയും 60 ശതമാനം ദീർഘദൂര, ഓർഡിനറി സർവ്വീസുകൾ നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്നത്.
ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാസമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിലെ ഓഫീസ് വിഭാഗം ജീവനക്കാർക്ക് ഇന്ന് അവധിയായിരിക്കും. മെക്കാനിക്കൽ , ഓപ്പറേറ്റിംഗ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് മറ്റൊരു ദിവസം അവധി നൽകും..