പൂവാർ: കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയിലെ 6 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയിലെ എ.റ്റി.ഒ, രണ്ട് ഡ്രൈവർമാർ, മൂന്ന് മറ്റ് ജീവനക്കാർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിച്ചില്ല.