മലയിൻകീഴ്: വീടിന് മുന്നിലെ കിണറ്റിൽ വീണ് 11 വയസുകാരൻ മരിച്ചു. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. വിളവൂർക്കൽ കുരിശുമുട്ടം കെ.വി നഗർ പ്രേമ ഭവനിൽ രാജന്റെ മകൻ വൈഷ്ണവാ(11)ണ് മരിച്ചത്. സഹോദരൻ വിഷ്ണുവുമായി കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ നാട്ടുകാരെത്തി കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയിൻകീഴ് പൊലീസും കാട്ടാക്കട നിന്ന് ഫയർഫോഴും സ്ഥലത്തെത്തിയിരുന്നു. പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 6-ാം ക്ലാസ് വിദ്യർത്ഥിയാണ് വൈഷ്ണവ്. മാതാവ് പ്രേമ.