തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ ചിത്രകാരൻ രാജാരവിവർമ്മയുടെ 173 ാം ജന്മവാർഷികത്തോടനുബന്ധിച്ച് 5 വിഷയങ്ങളിൽ വെബ്മിനാർ സംഘടിപ്പിക്കും. 29ന് വൈകിട്ട് 6നാണ് വെബ്മിനാർ. കിളിമാനൂർ കൊട്ടാരത്തിലെ രാമവർമ്മ വെബ്മിനാറിൽ ആമുഖ പ്രഭാഷണം നടത്തും. ശ്രീചിത്ര ആർട്ട് ഗാലറി, നേപ്പീയർ മ്യൂസിയം സൂപ്രണ്ട് പി.എസ്. മഞ്ചുളാദേവിയാണ് വെബ്മിനാറിന്റെ മോഡറേറ്റർ. വകുപ്പ് സെക്രട്ടറി ഡോ. വേണു പുതിയ രാജാരവിവർമ്മ ആർട്ട് ഗാലറിയെ പറ്റി വിവരണം നടത്തും. ചിത്രഭാനു, സെബ മരിയ, ഗണേഷ് ശിവസ്വാമി, ഗിരികുമാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. മ്യൂസിയം മൃഗശാല ഡയറക്ടർ എസ്. അബു, പി.വി. വിജയലക്ഷമി തുടങ്ങിയവർ പങ്കെടുക്കും.