വെഞ്ഞാറമൂട്: എം.സി റോഡിൽ പിരപ്പൻകോട് അമ്മൻകോവിലിന് സമീപം കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ സുനിൽ (45), കണ്ടക്ടർ നവാസ്(32), ലോറി ഡ്രൈവർ കടയ്ക്കൽ സ്വദേശി സുമിത്(32), സഹായി കുലശേഖരം സ്വദേശി രാകേഷ്(32), ബസിലെ യാത്രക്കാരായ അഴീക്കോട് സ്വദേശി ഹസീന (32) അഞ്ചൽ സ്വദേശി സമ്പത്ത് (32), അടൂർ സ്വദേശി ശിവപ്രസാദ് (42), കൊഴുവഴന്നൂർ സ്വദേശികളായ ശ്രുതി (22), വിനീത (35), വിതുര സ്വദേശികളായ നിശാന്ത് (21), സീതാ ലക്ഷ്മി (75), നിലമേൽ സ്വദേശി അബ്ദുൽ മനാഫ് (22), ആലുന്തറ സ്വദേശി മായ (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും കന്യാകുമാരിയിൽ നിന്ന് കടയ്ക്കലിലേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ൽ​ ​ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​മു​ൻ​വ​ശം​ ​പൂ​ർ​ണ​മാ​യും​ ​തകർ​ന്നു.​ സ്ഥലത്തെത്തിയ നാട്ടുകാരും വെഞ്ഞാറമൂട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.