d

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരുന്ന തമിഴ്നാട് - കേരള അതിർത്തിയിലെ 12 റോഡുകൾ ഇന്നലെ രാത്രിയോടെ തുറന്നു. കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി. റോഡുകൾ തുറക്കാൻ തമിഴ്നാട് ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ കന്യാകുമാരി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇടറോഡുകളിൽ നിലവിൽ പൊലീസ് പരിശോധനയില്ല. എന്നാൽ കളിയിക്കാവിള,​ നെട്ട,​ ചെറിയകൊല്ല എന്നിവിടങ്ങളിൽ പൊലീസും ആരോഗ്യവകുപ്പും പരിശോധന തുടരുന്നുണ്ട്.