കല്ലറ: പാങ്ങോട് പഞ്ചായത്തിലെ ആദിവാസി മേഖലയിലുൾപ്പെടെ കൊവിഡ് രോഗ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഭരതന്നൂർ പി.എച്ച്.എസിയിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പിനുള്ള സൗകര്യം ഒരുക്കണമെന്ന് പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.പഞ്ചായത്തിലെ 12 വാർഡുകൾ കണ്ടയിൻമെന്റ് സോണാണ്.പ്രതിരോധ കുത്തി വയ്പിനായി പഞ്ചായത്ത് നിവാസികൾ ഏഴ് കിലോമീറ്റർ യാത്ര ചെയ്ത് കല്ലറ, പാലോട് ഗവൺമെന്റ് ആശുപത്രികളെയാണ് ആശ്രയിക്കേണ്ടത്.ആദ്യ ദിവസങ്ങളിൽ ഭരതന്നൂർ പി.എച്ച്.സിയിൽ കുത്തിവെയ്പ് സൗകര്യം ഉണ്ടായിരുന്നുവെന്നും പിന്നീട് പ്രതിരോധ മരുന്ന് ലഭിക്കാതാകുകയായിരുന്നുവെന്നും ,മലയോര മേഖലയിലെ ദുരവസ്ഥ കണക്കിലെടുത്ത് പ്രതിരോധ കുത്തിവയ്പിനുള്ള സൗകര്യങ്ങൾ ഭരതന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ സജ്ജീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.