cov

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്ത് വാർഡ് തല കമ്മിറ്റികൾ അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ മാർഗനിർദ്ദേശം.വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ കർശന നടപടിയെടുക്കും. രോഗലക്ഷണമുള്ളവരെയും രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും കർശനമായി ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുന്നതിന് വാർഡ്തല കമ്മിറ്റികൾ നടപടി സ്വീകരിക്കണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചാൽ രോഗിയെ നിർബന്ധമായും സമീപത്തെ സി.എഫ്.എൽ.ടി.സിയിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റണം. പഞ്ചായത്ത് പരിധിയിൽ സാമൂഹ്യ അകലം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

മാർഗനിർദ്ദേശങ്ങൾ

അതിഥി തൊഴിലാളികളെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കണം

വയോജനങ്ങൾ, സാന്ത്വന ചികിത്സയിലുള്ളവർ തുടങ്ങിയവർക്ക് മുൻഗണന നൽകണം

രോഗികളുടെ എണ്ണം കൂടുതലായാൽ കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കണം

വിവാഹ, മരണാനന്തരചടങ്ങുകൾ, എന്നിവയിലെ ആളുകളുടെ എണ്ണം തിട്ടപ്പെടുത്തണം