ആരാധകരെ 'പ്ളിംഗ്"
ആക്കി റജീന കസാൻഡ്ര
മാനഗരം എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നായികയാണ് റജീന കസാൻ ഡ്ര. സിദ്ദിഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിലൂടെ റജീന മലയാളത്തിൽ അരങ്ങേറേണ്ടതായിരുന്നുവെങ്കിലും അവസാന നിമിഷം പല കാരണങ്ങളാലും റജീനയ്ക്ക് ആ അവസരം കൈവിട്ടുപോയി.
തന്റെ ജന്മദിനത്തോടനുബന്ധിച്ച് റജീന സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റും ഫോട്ടോകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ സംസാര വിഷയം. ഇൻസ്റ്റഗ്രാമിലെ പ്രാസ്റ്റിനൊപ്പം തന്റെ നഗ്ന ഫോട്ടോകൾ കാണാൻ ഇടത്തോട്ട് സ്വൈപ് ചെയ്യൂവെന്ന് താരം കുറിച്ചിരുന്നു. ആദ്യ ഫോട്ടോയുടെ കാപ്ഷനായി ഈ കുറിപ്പ് കണ്ട് ഇടത്തോട്ട് സ്വൈപ് ചെയ്ത ആരാധകർ കണ്ടത് റജീനയുടെ ബാല്യകാല ചിത്രങ്ങളാണ്.
തന്റെ ജന്മദിനത്തിൽ ആരാധകരെ 'പ്ളിംഗ്" ആക്കിയ റജീനയുടെ കുറുമ്പും കുസൃതിയും താരത്തിന്റെ ഫോട്ടോകളേക്കാളേറെ തരംഗമാവുകയും ചെയ്തു.